അബുദാബി: (gcc.truevisionnews.com) യു എ ഇ സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷം അഘോഷിക്കാൻ നിറയെ അവധി ദിനങ്ങൾ. പഠനത്തിനൊപ്പം കുട്ടികളുടെ സന്തോഷത്തിനും അവധികൾക്കും കൂടി പ്രാധാന്യം നൽകിക്കൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അധ്യയന കലണ്ടർ വിവരങ്ങൾ പുറത്തുവിട്ടു. പുതിയ അധ്യയന വർഷം യു എ ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മൊത്തത്തിൽ 135 അവധി ദിനങ്ങളാകും ലഭിക്കുക. 313 ദിനങ്ങളാണ് യു എ ഇയിലെ ഒരു അക്കാദമിക്ക് വർഷം. അതിൽ 178 ദിവസം മാത്രമായിരിക്കും ഇനി ക്ലാസിൽ പോകേണ്ടിവരിക. ബാക്കി 43 ശതമാനം ദിവസങ്ങളിലും വിവിധ അവധികളായിരിക്കും.
പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം യു എ ഇയിൽ ഓഗസ്റ്റ് 25 ന് ക്ലാസ് തുടങ്ങും. ഡിസംബർ 8 ന് നാലാഴ്ചത്തെ വിന്‍റർ ബ്രേക്ക് എത്തും. ബ്രേക്ക് കഴിഞ്ഞ് ജനുവരി 5 നാകും ക്ലാസുകൾ വീണ്ടും തുടങ്ങുക. ശേഷം മെയ് 15 ന് സ്പ്രിങ് ബ്രേക്ക് എത്തും. മാർച്ച് 29 വരെ അവധി. അതും കഴിഞ്ഞ് മാർച്ച് 30 ന് വീണ്ടും ക്ലാസുകൾ തുടങ്ങും. മൂന്നാം ടേം ജൂലൈ 3 ന് അവസാനിക്കും. ഷാർജയിലൊഴികെയാകും ഇത്.
ഇതിനിടയിൽ കുട്ടികളുടെ പഠന സമ്മർദം കുറയ്ക്കാൻ ടേം ബ്രേക്കുകളും നൽകിയിട്ടുണ്ട്. യു എ ഇ സർക്കാർ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഓഗസ്റ്റ് 13 മുതൽ 19 വരെ ആദ്യ മിഡം ടേം ബ്രേക്ക്. ഫെബ്രുവരി 11 മുതൽ 15 വരെ അടുത്ത ബ്രേക്ക്. മേയ് 25 മുതൽ 31 വരെ വീണ്ടും ബ്രേക്ക് എത്തും. യു എ ഇയിലെ സ്വകാര്യ സ്കൂളുകൾക്കും ഒക്ടോബറിലും ഫെബ്രുവരിയിലുമായി ബ്രേക്കുകൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. 5 ദിവസത്തിൽ കൂടരുതെന്നാണ് നിർദേശം.
The UAE Ministry of Education has released academic calendar information.

































