ഷാർജയിൽ താമസക്കാരായ മലയാളി യുവാവ്​ യു.കെയിൽ ബൈക്കപകടത്തിൽ മരിച്ചു

ഷാർജയിൽ താമസക്കാരായ മലയാളി യുവാവ്​ യു.കെയിൽ ബൈക്കപകടത്തിൽ മരിച്ചു
Jul 28, 2025 07:50 AM | By VIPIN P V

ദുബൈ: (gcc.truevisionnews.com) ഷാർജയിൽ താമസക്കാരായ മലയാളി ദമ്പതികളുടെ മകൻ യു.കെയിൽ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം വെട്ടുകാട്​ സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ​ജെഫേഴ്​സൺ ജസ്റ്റിൻ (27) ആണ്​ മരിച്ചത്​. യു.കെയിലെ ലീഡ്​സിൽ എ647 കനാൽ സ്​ട്രീറ്റി​ലെ റെയിൽവെ ഓവർ ബ്രിഡ്ജിന്​ താഴെ വെള്ളിയാഴ്ച വൈകിട്ട്​ 5.30ഓ​ടെ ബൈക്കിൽ സഞ്ചരിക്കവെയാണ്​ അപകടം. റോഡിന്‍റെ വളവിൽ ബൈക്ക്​ സ്കിഡ്​ ചെയ്തതിനെ തുടർന്ന്​ മതിലിൽ ഇടിക്കുകയായിരുന്നു​.

പഠന ശേഷം ലീഡ്​സിൽ ഗ്രാഫിക്​ ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. ജെഫേഴ്​സന്‍റെ ലൈസൻസിൽ നിന്നും ലഭിച്ച വിലാസം അനുസരിച്ച് യു.കെ പൊലീസ്​​ താമസ സ്ഥലത്ത്​ എത്തി വിവരം അറിയിച്ചതിനെ തുടർന്നാണ്​ അപകട വിവരം യു.കെ മലയാളികളും യു.എ.ഇയിലുള്ള മാതാപിതാക്കളും അറിയുന്നത്​.

രണ്ട്​ സഹോദരങ്ങൾ ഉണ്ട്​. ഇതിൽ ഒരാൾ ബംഗളൂരുവിൽ വിദ്യാർഥിയാണ്​. ലീഡ്​സിലെ എൻ.എച്ച്​.എസ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക്​ ശേഷം ഷാർജയിൽ എത്തിച്ച്​ സംസ്കരിക്കാനാണ്​ ബന്ധുക്കളുടെ ആഗ്രഹം. ഷാർജ എമിറേറ്റ്​ നാഷനൽ സ്കൂളിലായിരുന്നു ജെഫേഴ്​സൺ ജസ്റ്റിൻ പഠിച്ചിരുന്നത്​. കേരളത്തിൽ നിന്ന്​ ബിരുദ പഠന ശേഷമാണ് ഗ്രാഫിക്​ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി​ യു.കെയിലേക്ക്​ പോയത്​. ജസ്റ്റിൻ പെരേരയും കുടുംബവും 35 വർഷമായി യു.എ.ഇയിലാണ്​ താമസം.

A young Malayali man living in Sharjah died in a bike accident in the UK.

Next TV

Related Stories
മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

Jul 30, 2025 07:56 PM

മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ...

Read More >>
കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

Jul 30, 2025 05:53 PM

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ് ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി...

Read More >>
വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

Jul 30, 2025 04:58 PM

വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

Jul 30, 2025 01:20 PM

ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്ന് വിവാഹമോചന ഹർജി നൽകി...

Read More >>
താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

Jul 29, 2025 06:33 PM

താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേർ...

Read More >>
Top Stories

//Truevisionall