റിയാദ്: (gcc.truevisionnews.com) വൈദ്യുതി മീറ്ററിലെ മുൻ ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി സ്ഥിരീകരിച്ചു. മുൻ വൈദ്യുതി ബിൽ കുടിശിക അടയ്ക്കുന്നത് സംബന്ധിച്ച് നിലവിലെ വാടകക്കാരുടെ സംശയത്തിനാണ് വൈദ്യുതി കമ്പനി വിവരങ്ങൾ വിശദമാക്കിയത്.
വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി സ്ഥിരീകരിച്ചത്.
വാടക കരാർ നിലനിൽക്കുന്നുവെങ്കിൽ, ഗുണഭോക്താവായ വാടകക്കാരനും, മീറ്ററിന്റെ യഥാർഥ അവകാശി കെട്ടിട ഉടമയും രേഖമൂലം ബന്ധപ്പെടുത്തണമെന്നും കമ്പനി വിശദീകരിച്ചു. വാടകക്കാരൻ കരാർ ഒഴിഞ്ഞ് പോകുമ്പോൾ, ഉത്തരവാദിത്തം ഉടമയ്ക്ക് (ഗുണഭോക്തൃ ഉടമ എന്ന നിലയിൽ) തിരികെ നൽകും.
Saudi Electricity Company tenants arent responsible prior