ദോഹ: (gcc.truevisionnews.com) നിരോധിത മറൈൻ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ചവർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ സമുദ്ര സംരക്ഷണ വകുപ്പ്. കടൽ പരിസ്ഥിതിയെയും ജൈവിക സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്ന നിരോധിത ലൈറ്റ് ഉൾപ്പെടെ ഉപകരണം ഉപയോഗിച്ച കേസിൽ കുറ്റക്കാരനെതിരെ കോടതി നടപടി സ്വീകരിച്ചതായി മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു.
പിഴ ചുമത്തുകയും ഉപകരണങ്ങൾ കണ്ടുകെട്ടാനും നിർദേശിച്ചു. നിലവാരമില്ലാത്തതും നിരോധിതവുമായ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിർദേശങ്ങൾ പാലിക്കാനും, പ്രകൃതിവിഭവങ്ങളും സമ്പത്തും സംരക്ഷിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
Banned marine flashlight used action taken against culprits