Apr 7, 2025 11:24 AM

ദുബായ് : (gcc.truevisionnews.com) ഹോട്ട് എയർ ബലൂൺ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് ദുബായ് പൊലീസ്. മാർച്ച് 23നുണ്ടായ അപകടത്തിൽ 2 പേർ മരിച്ചെന്ന് സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസിന്റെ വിശദീകരണം.

അപകടത്തെ തുടർന്ന് പരുക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുകയോ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ദുബായ് പൊലീസ് അഭ്യർഥിച്ചു.

#Hot #airballoonaccident #Dubai #Police #clarify #campaign #people #died

Next TV

Top Stories










News Roundup