മനാമ: (gcc.truevisionnews.com) സൗദി അറേബ്യയിലെ റിയാദ്- ദമ്മാം ഹൈവേയിലുണ്ടായ കാറപകടത്തിൽ രണ്ട് ബഹ്റൈനി യുവാക്കൾ മരിച്ചു. ശക്തമായ കാറ്റുൾപ്പെടെ മോശമായ കാലവസ്ഥയെ തുടർന്ന് നിയന്ത്രണംവിട്ട വാഹനം തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
24 ഉം 25 ഉം വയസ്സുള്ള രണ്ടു പേരാണ് മരിച്ചത്. റിപ്പോർട്ട് ലഭിച്ചയുടൻ സ്ഥലത്തെത്തിയ സൗദി ആംബുലൻസുകളും സുരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി.
ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിന്‍റെ പൂർണ വ്യക്തതക്ക് സൗദി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Two #Bahraini #youths #die #car #accident #SaudiArabia