കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത കേസുകളില്‍ 31 കിലോഗ്രാം ലഹരി വസ്തുക്കള്‍ കസ്റ്റംസ് എയര്‍ കാര്‍ഗോ വിഭാഗം പിടികൂടി. അമേരിക്കയിൽ നിന്നും ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്നും വിമാനമാര്‍ഗം ആണ് ഇവ എത്തിച്ചത്.
യൂറോപ്യന്‍ രാജ്യത്ത് നിന്നും കടത്തിയ 26 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 11 കിലോ ഹാഷിഷ്, 12 കിലോ മരിജുവാന, 3 കിലോഗ്രാം കൊക്കെയ്ന്‍ എന്നിവയാണ്.
അമേരിക്കയില്‍ നിന്ന് എത്തിയ പാഴ്‌സലില്‍ 5 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. ഇത് കുവൈത്ത് നിരോധിച്ചിട്ടുള്ള 'ക്രാറ്റോം'എന്ന വസ്തുവാണ്. ഇരു വിഷയത്തിലും സമഗ്രമായ അന്വേഷണം നടത്തിവരികയാണ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം.
#Customs #seizes #narcotics #brought #Kuwait #via #air #cargo