റിയാദ്: (gcc.truevisionnews.com) മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കൊല്ലം വർക്കല അയിരൂർ ഊന്നിൻമൂട് സ്വദേശി ജലീലുദ്ദീനെയാണ് (48) റിയാദ് നസീമിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.
റിയാദിൽ വിവിധ ജോലികൾ ചെയ്തിരുന്ന ജലീലുദ്ദീൻ 10 വർഷം തുടർച്ചയായി പ്രവാസി ആയിരുന്നശേഷം നാട്ടിൽ പോയിട്ട് രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തിയതായിരുന്നു. ഭാര്യ: റസീല, മക്കൾ: ജുനൈദ്, ജുനൈദ. ഭാര്യാസഹോദരൻ ഷാജിർ നജാസ് റിയാദിലുണ്ട്.
റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ സുരക്ഷപദ്ധതിയിൽ അംഗമായതിനാൽ കുടുബത്തിന് ധനസഹായം ലഭിക്കുമെന്ന് ഒ.ഐ.സി.സി പ്രവർത്തകൻ നാസർ കല്ലറ അറിയിച്ചു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നാസർ കല്ലറയോടൊപ്പം ഷാഫി കല്ലറ, ബന്ധുവായ നജാത്ത് എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
#Heartattact #Malayali #dies #residence #Riyadh