ജിദ്ദ: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം ചെമ്മാട് പതിനാറുങ്ങൽ സ്വദേശി ചപ്പങ്ങത്ത് അഷ്റഫ് (52) മരിച്ചു. 26 വർഷമായി ജിദ്ദയിൽ പ്രവാസിയായ അഷ്റഫ്
ബാലദിയ സ്ട്രീറ്റ് റീം സൂക്കിൽ ജെംകോ എന്ന കമ്പനിയിൽ ജീവനക്കാരനാണ്. ജിദ്ദയിൽ ഖബറടക്കും. അതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്. പിതാവ്: മുഹമ്മദ് കുട്ടി ഹാജി. ഉമ്മ: ഫാത്തിമ, ഭാര്യ: ഷാക്കിറ, മക്കൾ: ഹിഷ്ബ, ഷിഫിൻ, ഹെമിൻ.
#Heart #attack #Expatriate #Malayali #dies #Jeddah