റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോർത്ത് സ്വദേശിയായ രാജേഷാണ് ജീവനൊടുക്കിയത്. 43 വയസ്സായിരുന്നു. ബിഷയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിൽ ടൈൽസ് പതിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ താമസിക്കുന്ന ഇടത്തുള്ള മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് രാജേഷിനെ കണ്ടെത്തിയത്.
സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റുകയും ചെയ്തു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് : ഗോപിനാഥ്, മാതാവ്: പൊന്നമ്മ. രമയാണ് ഭാര്യ. മകൻ: രവീൻ രാജ്.
#Expatriate #Malayali #youth #found #hanging #moringa #tree