കുവൈത്ത് സിറ്റി: നടുറോഡില്‍ വാഹനത്തില്‍ എത്തി മറ്റൊരു വ്യക്തിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
റോഡില്‍ അക്രമം നടക്കുന്നത് സംബന്ധിച്ച കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. പൊലീസ് എത്തിയത് കണ്ട അക്രമി ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഇയാളെ ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. തുടര്‍ന്ന്, ഇയാളെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കറക്ഷനല്‍ ഇസ്റ്റിറ്റ്യൂഷന്‍സ് അധികൃതര്‍ക്ക് കൈമാറി.
സമീപത്ത് നിന്നും ആരോ എടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ഓടി കാറില്‍ കയറുന്നതും, പൊലീസ് പിന്നാലെ എത്തി തടയാന്‍ ശ്രമിക്കുന്നതും ഇതില്‍ വ്യക്തമായിരുന്നു. സമൂഹ സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
#Attack #threat #middle #road #Suspect #escaped #police #arrived #arrested