ദുബായ്: (gcc.truevisionnews.com) ദുബായിൽ വാഹനം പാർക്ക് ചെയ്യാൻ നാളെ(വെള്ളി) മുതൽ ചെലവേറും. ബായിലെ പുതിയ പാർക്കിങ് നിരക്ക് നാളെ മുതൽ ഈടാക്കിത്തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.
പ്രീമിയം അല്ലെങ്കിൽ സ്റ്റാൻഡേർഡ് പാർക്കിങ് സോൺ, തിരക്കേറിയ സമയം (പീക്ക് അവേഴ്സ്) അല്ലെങ്കിൽ തിരക്കില്ലാത്ത സമയം( നോൺ പീക്ക് അവേഴ്സ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ പാർക്കിങ് നിരക്ക് ഈടാക്കുക.
തിരക്കേറിയ സമയങ്ങളിൽ പാർക്ക് ചെയ്യുന്നവർ കൂടുതൽ തുക നൽകേണ്ടിവരും. എന്നാൽ ഓഫ്-പീക്ക് പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല.
∙ പീക്ക്, ഓഫ്-പീക്ക് പാർക്കിങ് സമയം
1. പീക്ക് സമയം: രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും
2. ഓഫ്-പീക്ക് സമയം: രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പൊതു പാർക്കിങ് സൗജന്യമായിരിക്കും. രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിങ്ങിന് നിരക്ക് ഈടാക്കുക. പ്രീമിയം പാർക്കിങ് സോൺ തിരിച്ചറിയുന്നതിനായി പാർക്കിങ് സൈനേജ് പുതിയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.
എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റി. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും അവയ്ക്ക് ബാധകമായ നിരക്കുകളും പ്രദശിപ്പിക്കുന്നു.
∙ പുതിയ നിരക്ക്
1. തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ്: മണിക്കൂറിന് 6 ദിർഹം
2. സ്റ്റാൻഡേർഡ് പാർക്കിങ്: മണിക്കൂറിന് 4 ദിർഹം
3. തിരക്കില്ലാത്ത സമയത്ത് നിരക്കിൽ മാറ്റമില്ല
#Newparking #rates #Dubai #tomorrow