കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ(പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗം അറസ്റ്റു ചെയ്തു.
250,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരി മരുന്നാണിത് .അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പ്രതിയ്ക്ക് മുൻപും ലഹരിമരുന്ന് കടത്തിന്റെ ചരിത്രമുണ്ട്. പ്രതി, ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതാണന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
#Suspect #arrested #possession #drugs #worth #million #Kuwaitidinars