കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ മലയാളി നഴ്സ് അന്തരിച്ചു. കണ്ണൂർ സ്വദേശിനിയായ രഞ്ജിനി മനോജ് (38) ആണ് മരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ സബാഹ് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ഭർത്താവ് മനോജ് കുമാറും വിദ്യാർഥികളായ രണ്ട് മക്കളുമായാണ് കുവൈത്തിൽ താമസിച്ചിരുന്നത്.
#Malayali #nurse #Kannur #passesaway #Kuwait