ദുബായിൽ റമസാനിൽ അറസ്റ്റിലായത് 375 തെരുവുകച്ചവടക്കാർ

ദുബായിൽ റമസാനിൽ അറസ്റ്റിലായത് 375 തെരുവുകച്ചവടക്കാർ
Mar 23, 2025 04:55 PM | By VIPIN P V

ദുബൈ: (gcc.truevisionnews.com) റമദാന്റെ ആദ്യ പകുതിയിൽ പിടികൂടിയത് 375 തെരുവ് കച്ചവടക്കാരെയാണെന്ന് ദുബൈ പോലീസ് അറിയിച്ചു. പൊതു സ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യ വസ്തുക്കളും വ്യാജ ഉൽപ്പന്നങ്ങളും വിറ്റതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇത്തരത്തിലുള്ള ലൈസൻസില്ലാത്ത കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൗരന്മാർക്കും താമസക്കാർക്കും അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനുമായി ഉപയോ​ഗിച്ച ഒട്ടേറെ വാഹനങ്ങളും ദുബൈ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്.

തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ് ഏരിയകളിലാണ് ഇത്തരത്തിലുള്ള അനധികൃത കച്ചവടക്കാർ സാധനങ്ങൾ കൂടുതലായും വിൽപ്പന നടത്തുന്നത്. കൂടാതെ, തെരുവുകളിലും ഇടവഴികളിലും വൃത്തിഹീനവും സുരക്ഷിതമല്ലാത്ത അവസ്ഥയിലുമാണ് ഭക്ഷണ സാധനങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്.

റമദാനിൽ ദുബൈ പോലീസ് നടത്തിവരുന്ന യാചനാവിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. `ബോധമുള്ള സമൂഹം, യാചനാ രഹിതം' എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

ഭിക്ഷാടനത്തിന്റെ അപകട സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കുക, പൊതു ഇടങ്ങളിലെ അനധികൃത പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുക, പൊതു സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.

#street #vendors #arrested #Dubai #during #Ramadan

Next TV

Related Stories
കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം

Mar 27, 2025 10:46 AM

കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതമാണ് മരണകാരണമെന്ന് നിഗമനം

സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഹമ്മദലി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെഎംസിസി സ്വീകരിച്ചു...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

Mar 27, 2025 07:19 AM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പിതാവ്: ആലി, മാതാവ്: ആക്കാട്ട് പാത്തുമ്മ ഇമ്മു, ഭാര്യ: സമീറ പുത്തൻ പീടിയേക്കൽ കക്കൂത്ത്, മക്കൾ: ഫസൽ ബാസിൽ, ബാസില മോൾ, നദ ഫാത്തിമ, മരുമകൻ: ഹർഷൽ പാതാരി...

Read More >>
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു

Mar 27, 2025 07:15 AM

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു

35 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്ദർശക വിസയിൽ...

Read More >>
ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

Mar 26, 2025 08:21 PM

ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും...

Read More >>
ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി

Mar 26, 2025 03:55 PM

ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി

ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ 5 വരെ അടഞ്ഞു...

Read More >>
ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

Mar 26, 2025 03:30 PM

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ...

Read More >>
Top Stories










News Roundup






Entertainment News