സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത്.
ശേഷം ഇത് പത്താം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30-ന് ഓൺലൈൻ ആയാണ് കേസ് പരിഗണിക്കുക.
അബ്ദുറഹീമും അഭിഭാഷകനും ഓൺലൈൻ വഴി ഹാജരാകും. ജയിൽ മോചന ഉത്തരവ് വൈകുന്നതിൽ ആശങ്ക അറിയിച്ച് അഭിഭാഷകൻ ഏതാനും ദിവസം മുമ്പ് റിയാദ് ഗവർണറെ കണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഗവർണറേറ്റ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജയിൽ മോചനം വൈകുന്ന പശ്ചാത്തലത്തിൽ അബ്ദുറഹീമിന് വേണ്ടി ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്ന് റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നാട്ടിലെ നിയമ സഹായ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
#AbdulRahim #case #to #be #considered #again #today