യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ
Mar 18, 2025 09:57 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) യുഎഇയിൽ വ്യാപകമായ ഡിജിറ്റൽ ഭിക്ഷാടനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. 2024ൽ മാത്രം അത്തരം 1200ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് അധികൃതർ വെളിപ്പെടുത്തി.

റമസാൻ, പെരുന്നാൾ അവധി ദിവസങ്ങളിൽ ഓൺലൈൻ ഭിക്ഷാടനം വർധിക്കാനിടയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. വ്യക്തിഗതവിവരങ്ങളോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകളോ ആരുമായും പങ്കുവയ്ക്കരുതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി ഓർമിപ്പിച്ചു.

കെട്ടിച്ചമച്ച കഥകൾ, ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൾമാറാട്ടം തുടങ്ങിയ ചതികളിൽ വീണുപോകരുതെന്നു പറഞ്ഞ അദ്ദേഹം അത്തരം തട്ടിപ്പ് ശൃംഖലകൾ തകർക്കുന്നതിനും സൈബർ കുറ്റവാളികളെ പിടികൂടുന്നതിനും കൗൺസിൽ നിയമപാലകരുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

‘രഹസ്യവിവരമോ ഒടിപിയോ മറ്റാർക്കും പറഞ്ഞുകൊടുക്കരുത്. സംശയാസ്പദമായ ലിങ്കിൽ ക്ലിക് ചെയ്യരുത്, അത്തരം അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യരുത്, ഔദ്യോഗികവും സർക്കാർ അംഗീകൃതവുമായ ചാരിറ്റി സ്ഥാപനങ്ങൾ വഴി മാത്രമേ സംഭാവന നൽകാവൂ’– അദ്ദേഹം കൂട്ടിച്ചേർത്തു.

#Widespread #online #begging #UAE #CyberSecurityCouncil #issues #warning

Next TV

Related Stories
ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

Mar 19, 2025 08:16 PM

ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി, എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത്...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

Mar 19, 2025 08:09 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Mar 19, 2025 04:39 PM

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ ഹയ്യ് നഹദയിൽ സൂപ്പർമാർക്കറ്റിൽ ജോലി...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

Mar 19, 2025 04:22 PM

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ...

Read More >>
സൗദിയുടെ വടക്കൻ അതിർത്തികളിൽ കാഴ്ചയുടെ വിരുന്നൊരുക്കി സാംലുക്ക് പൂക്കൾ

Mar 19, 2025 04:16 PM

സൗദിയുടെ വടക്കൻ അതിർത്തികളിൽ കാഴ്ചയുടെ വിരുന്നൊരുക്കി സാംലുക്ക് പൂക്കൾ

മരുഭൂമിയിലെ സുവർണ പുഷ്പമെന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം സനീഷിയോ ഗ്ലാക്കസ് എന്നാണ്....

Read More >>
പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

Mar 19, 2025 03:58 PM

പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവീസുകൾ ഉയർത്താൻ മുന്നോട്ടുവന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം...

Read More >>
Top Stories