യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ
Mar 18, 2025 09:57 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) യുഎഇയിൽ വ്യാപകമായ ഡിജിറ്റൽ ഭിക്ഷാടനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. 2024ൽ മാത്രം അത്തരം 1200ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് അധികൃതർ വെളിപ്പെടുത്തി.

റമസാൻ, പെരുന്നാൾ അവധി ദിവസങ്ങളിൽ ഓൺലൈൻ ഭിക്ഷാടനം വർധിക്കാനിടയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്. വ്യക്തിഗതവിവരങ്ങളോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകളോ ആരുമായും പങ്കുവയ്ക്കരുതെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി ഓർമിപ്പിച്ചു.

കെട്ടിച്ചമച്ച കഥകൾ, ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൾമാറാട്ടം തുടങ്ങിയ ചതികളിൽ വീണുപോകരുതെന്നു പറഞ്ഞ അദ്ദേഹം അത്തരം തട്ടിപ്പ് ശൃംഖലകൾ തകർക്കുന്നതിനും സൈബർ കുറ്റവാളികളെ പിടികൂടുന്നതിനും കൗൺസിൽ നിയമപാലകരുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

‘രഹസ്യവിവരമോ ഒടിപിയോ മറ്റാർക്കും പറഞ്ഞുകൊടുക്കരുത്. സംശയാസ്പദമായ ലിങ്കിൽ ക്ലിക് ചെയ്യരുത്, അത്തരം അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യരുത്, ഔദ്യോഗികവും സർക്കാർ അംഗീകൃതവുമായ ചാരിറ്റി സ്ഥാപനങ്ങൾ വഴി മാത്രമേ സംഭാവന നൽകാവൂ’– അദ്ദേഹം കൂട്ടിച്ചേർത്തു.

#Widespread #online #begging #UAE #CyberSecurityCouncil #issues #warning

Next TV

Related Stories
ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്

Mar 21, 2025 07:48 PM

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്

ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന...

Read More >>
ഖത്തറിൽ മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

Mar 21, 2025 05:28 PM

ഖത്തറിൽ മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

ചിലപ്പോള്‍ ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ ആയേക്കാം. കടലില്‍ തിരമാലകള്‍ 1 മുതല്‍ 3 അടി വരെ...

Read More >>
റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

Mar 21, 2025 05:02 PM

റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള റോഡുകളും സിഗ്നൽ നിയന്ത്രിത കവലകളും ഡിജിറ്റൽ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച്...

Read More >>
മലയാളി വയോധിക ബഹ്റൈനിൽ അന്തരിച്ചു

Mar 21, 2025 04:58 PM

മലയാളി വയോധിക ബഹ്റൈനിൽ അന്തരിച്ചു

മൃതശരീരം ഞായറാഴ്ച്ച 12ന് ബഹ്‌റൈൻ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിലെ പ്രാർഥനക്കു ശേഷം നാട്ടിലേക്ക്...

Read More >>
സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു

Mar 21, 2025 04:46 PM

സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു

അ​ൽ സു​ൽ​ഫി റൗ​ണ്ട്‌​എ​ബൗ​ട്ടി​നു​ ശേ​ഷം അ​ൽ ഖൂ​ദ് പോ​കു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗ​ത്താ​ണ്...

Read More >>
സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ചു; ആറ് മരണം; 14 പേർക്ക് പരിക്ക്

Mar 21, 2025 04:31 PM

സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ചു; ആറ് മരണം; 14 പേർക്ക് പരിക്ക്

ഇന്തൊനീഷ്യൻ ഉംറ തീർഥാടന സംഘമാണ് അപകടത്തിൽ പെട്ടത്....

Read More >>
Top Stories










News Roundup






Entertainment News