ദോഹ: (gcc.truevisionnews.com) ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുമായി കാലാവസ്ഥ വിഭാഗം. വാരാന്ത്യത്തില്‍ ചൂട് കൂടും.
താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. വാരാന്ത്യങ്ങളിൽ പകൽ സമയം താരതമ്യേന ചൂടുള്ളതും മേഘാവൃതവുമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക്കിഴക്കന്‍, വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ അഞ്ച് മുതല്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശും.
ചിലപ്പോള്‍ ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ ആയേക്കാം. കടലില്‍ തിരമാലകള്‍ 1 മുതല്‍ 3 അടി വരെ ഉയര്‍ന്നേക്കും. ശനിയാഴ്ച തിരമാലകള്‍ 8 അടി വരെ ഉയാനുള്ള സാധ്യതയും ഇടിയോട് കൂടിയ മഴയും പ്രവചിക്കുന്നുണ്ട്.
#Weather #warning #rain #thunderstorms #Qatar