വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ

വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ
Mar 21, 2025 09:35 PM | By VIPIN P V

യുഎഇ: (gcc.truevisionnews.com) വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

സന്ദർശക വിസ ഉൾപ്പെടെ വ്യത്യസ്ത വീസയിലുള്ളവരെ ജോലിക്ക് എടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. അതോടൊപ്പം വർക്ക് പെർമിറ്റിന് അപേക്ഷ നൽകി എന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ പ്രശ്നങ്ങൾ നേരിട്ടാൽ അധികൃതരെ സമീപിക്കാനും സാധിക്കും.

രാജ്യത്തുടനീളമുള്ള നിയമവിരുദ്ധ തൊഴില്‍ കണ്ടെത്തുന്നതിന് പരിശോധനകള്‍ നടത്തിവരികയാണ്. രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നത് കണ്ടെത്തിയാല്‍, അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

#UAE #warns #companies #hiring #individuals #work #permits

Next TV

Related Stories
ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്

Mar 21, 2025 07:48 PM

ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്

ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന...

Read More >>
ഖത്തറിൽ മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

Mar 21, 2025 05:28 PM

ഖത്തറിൽ മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

ചിലപ്പോള്‍ ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ ആയേക്കാം. കടലില്‍ തിരമാലകള്‍ 1 മുതല്‍ 3 അടി വരെ...

Read More >>
റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

Mar 21, 2025 05:02 PM

റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം

ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള റോഡുകളും സിഗ്നൽ നിയന്ത്രിത കവലകളും ഡിജിറ്റൽ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച്...

Read More >>
മലയാളി വയോധിക ബഹ്റൈനിൽ അന്തരിച്ചു

Mar 21, 2025 04:58 PM

മലയാളി വയോധിക ബഹ്റൈനിൽ അന്തരിച്ചു

മൃതശരീരം ഞായറാഴ്ച്ച 12ന് ബഹ്‌റൈൻ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിലെ പ്രാർഥനക്കു ശേഷം നാട്ടിലേക്ക്...

Read More >>
സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു

Mar 21, 2025 04:46 PM

സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു

അ​ൽ സു​ൽ​ഫി റൗ​ണ്ട്‌​എ​ബൗ​ട്ടി​നു​ ശേ​ഷം അ​ൽ ഖൂ​ദ് പോ​കു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗ​ത്താ​ണ്...

Read More >>
സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ചു; ആറ് മരണം; 14 പേർക്ക് പരിക്ക്

Mar 21, 2025 04:31 PM

സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ചു; ആറ് മരണം; 14 പേർക്ക് പരിക്ക്

ഇന്തൊനീഷ്യൻ ഉംറ തീർഥാടന സംഘമാണ് അപകടത്തിൽ പെട്ടത്....

Read More >>
Top Stories










Entertainment News