അനധികൃതമായി 12 വിദേശികളെ ജോലിക്ക് നിയമിച്ചു, യുഎഇയിൽ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ

അനധികൃതമായി 12 വിദേശികളെ ജോലിക്ക് നിയമിച്ചു, യുഎഇയിൽ പ്രവാസിയടക്കം രണ്ടുപേർ അറസ്റ്റിൽ
Mar 18, 2025 04:58 PM | By VIPIN P V

അബുദാബി: (gcc.truevisionnews.com) യുഎഇയില്‍ അനധികൃതമായി 12 വിദേശി തൊഴിലാളികളെ ജോലിക്ക് നിയമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഒരു യുഎഇ സ്വദേശിയും ഒരു ഏഷ്യക്കാരനുമാണ് അറസ്റ്റിലായത്.

ഇവരെ തുടര്‍ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശരിയായ പെര്‍മിറ്റ് ഇല്ലാതെയാണ് 12 പേരെ നിയമിച്ചത്. അറസ്റ്റിലായ രണ്ടുപേര്‍ക്കുമായി ആകെ 600,000 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായി ജോലി ചെയ്ത തൊഴിലാളികള്‍ക്ക് 1,000 ദിര്‍ഹം വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി നടത്തിയ 252 പരിശോധനകളിലാണ് നിയമം ലംഘിച്ച് ജോലിക്ക് നിയമിച്ചത് കണ്ടെത്തിയത്.

രാജ്യത്തെ വിദേശികളുടെ എന്‍ട്രിയും താമസവും സംബന്ധിച്ച നിയമം ലംഘിക്കുന്നവരെ പിടികൂടുക ലക്ഷ്യമാക്കിയാണ് പരിശോധനകള്‍ നടത്തിയത്. ‘സുരക്ഷിത സമൂഹത്തിലേക്ക് ഒരുമിച്ച്’ എന്ന പ്രമേയത്തിൽ യുഎഇയിലുടനീളമുള്ള 4,771 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.

#foreigners #illegally #employed #two #people #including #expatriate #arrested #UAE

Next TV

Related Stories
ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

Mar 19, 2025 08:16 PM

ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി, എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത്...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

Mar 19, 2025 08:09 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Mar 19, 2025 04:39 PM

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ ഹയ്യ് നഹദയിൽ സൂപ്പർമാർക്കറ്റിൽ ജോലി...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

Mar 19, 2025 04:22 PM

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ...

Read More >>
സൗദിയുടെ വടക്കൻ അതിർത്തികളിൽ കാഴ്ചയുടെ വിരുന്നൊരുക്കി സാംലുക്ക് പൂക്കൾ

Mar 19, 2025 04:16 PM

സൗദിയുടെ വടക്കൻ അതിർത്തികളിൽ കാഴ്ചയുടെ വിരുന്നൊരുക്കി സാംലുക്ക് പൂക്കൾ

മരുഭൂമിയിലെ സുവർണ പുഷ്പമെന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം സനീഷിയോ ഗ്ലാക്കസ് എന്നാണ്....

Read More >>
പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

Mar 19, 2025 03:58 PM

പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവീസുകൾ ഉയർത്താൻ മുന്നോട്ടുവന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം...

Read More >>
Top Stories