വെയിൽ വന്നാൽ തനിയെ തുറക്കും; മദീനയിൽ വിശ്വാസികൾക്ക് തണലേകാൻ 250 ഭീമൻ കുടകൾ

വെയിൽ വന്നാൽ തനിയെ തുറക്കും; മദീനയിൽ വിശ്വാസികൾക്ക് തണലേകാൻ 250 ഭീമൻ കുടകൾ
Mar 18, 2025 04:54 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) മദീനയിലെ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് കൊടും ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 250 അത്യാധുനിക കുടകൾ സ്ഥാപിച്ചു. മസ്ജിദുന്നബവി എന്നറിയപ്പെടുന്ന പ്രവാചക പള്ളിയുടെ മുറ്റത്താണ് ഓട്ടോമാറ്റ്ഡ് കുടകൾ സ്ഥാപിച്ചിരിക്കുന്നത്.

വെയിൽ വരുമ്പോൾ തനിയെ തുറക്കുകയും വെയിൽ നീങ്ങിയാൽ തനിയെ അടയുകയും ചെയ്യുന്ന സ്റ്റേറ്റ് ഓഫ് ആർട്ട് കുടകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഔട്ട്ഡോർ പ്രാർത്ഥനാ മേഖലകളിലെ 2.3 ലക്ഷത്തോളം തീർത്ഥാടകർക്ക് തണലും തണുപ്പും നൽകാൻ ഈ 250 കുടകൾക്ക് സാധിക്കും.

ഒരോ കുടയ്ക്കും 22മീറ്റർ ഉയരവും 25.5 മുതൽ 25.5 മീറ്റർ വരെ വീതിയും ഉണ്ട്. ഏകദേശം 40 ടൺ ഭാരമുണ്ട്. ഉപയോ​ഗത്തിലില്ലാത്തപ്പോൾ ഒരുമിച്ച് മടക്കാവുന്ന രണ്ട് ഓവർലാപ്പിങ് ഭാ​ഗങ്ങൾ ഇവയ്ക്കുണ്ട്.

തിരക്കേറിയ മുറ്റങ്ങളിലൂടെ തണുത്ത വായു സഞ്ചാരം ഉറപ്പാക്കുന്നതിന് 436 മിസ്റ്റിങ് ഫാനുകൾ ഇവിടെയുണ്ട്.

രാത്രിയിൽ പ്രദേശം വെളിച്ചം കൊണ്ട് അലങ്കരിക്കാനായി 1000ത്തിലധികം സംയോജിത ലൈറ്റിങ് യൂണിറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റമദാൻ മാസമായതോടെ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


#giant #umbrellas #provide #shade #believers #Medina #open #automatically #sun #out

Next TV

Related Stories
ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

Mar 19, 2025 08:16 PM

ബഹ്റൈൻ പ്രവാസി യുവാവ് നാട്ടിൽ അന്തരിച്ചു

സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി, എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത്...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

Mar 19, 2025 08:09 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Mar 19, 2025 04:39 PM

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ജിദ്ദ ഹയ്യ് നഹദയിൽ സൂപ്പർമാർക്കറ്റിൽ ജോലി...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

Mar 19, 2025 04:22 PM

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്താൽ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ...

Read More >>
സൗദിയുടെ വടക്കൻ അതിർത്തികളിൽ കാഴ്ചയുടെ വിരുന്നൊരുക്കി സാംലുക്ക് പൂക്കൾ

Mar 19, 2025 04:16 PM

സൗദിയുടെ വടക്കൻ അതിർത്തികളിൽ കാഴ്ചയുടെ വിരുന്നൊരുക്കി സാംലുക്ക് പൂക്കൾ

മരുഭൂമിയിലെ സുവർണ പുഷ്പമെന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം സനീഷിയോ ഗ്ലാക്കസ് എന്നാണ്....

Read More >>
പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

Mar 19, 2025 03:58 PM

പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവീസുകൾ ഉയർത്താൻ മുന്നോട്ടുവന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം...

Read More >>
Top Stories