റിയാദ് : (gcc.truevisionnews.com) ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം, കോട്ടക്കൽ, ഒതുക്കുങ്ങൽ കുളത്തൂർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ (50) ആണ് മരിച്ചത്.
കുറച്ചുനാളുകളായി അലട്ടിയിരുന്ന ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന റിയാദിലെ ഷുമൈസി ആശുപത്രിയിൽ വച്ചായിരുന്നു മരണം.
മുപ്പത് വർഷമായി പ്രവാസിയായ കൃഷ്ണൻ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ ഒരു ലിമോസിൻ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, നാസർ കണ്ണീരി, ഹാഷിം തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
പരേതരായ മാണി, ചന്ദു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: വിനീത. മക്കൾ: അഖിൽ കൃഷ്ണ, അതുൽ കൃഷ്ണ, അബിൻ കൃഷ്ണ, അമേയ കൃഷ്ണ.
#expatriate #Malayali #who #undergoing #treatment #died #heartattack.