അൽഹസ : (gcc.truevisionnews.com) പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി അൽഹസയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്.
മൂന്ന് പതിറ്റാണ്ടായി പ്രവാസിയായ മുകേഷ് അൽഹസ സനയ്യയിൽ ഓട്ടമൊബീൽ വർക്ക്ഷോപ് നടത്തി വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീണ മുകേഷിനെ അൽഹസയിലെ ബിൻജലവി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പക്ഷാഘാതത്തിന്റെ ഫലമായി ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടമായ അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് സ്ഥിതി വഷളായി മരണം സംഭവിച്ചത്.
അൽഹസയിലെ പ്രവാസി മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിയമനടപടികൾ പൂർത്തീകരിച്ച മൃതദേഹം ഇന്ന് രാത്രി 10.30ന് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് അയ്ക്കും.
മംഗലാപുരം വിമാനത്താവളത്തിൽ നാളെ പുലർച്ചെ 5.30 ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും. ഒഐസിസി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
#Paralysis #Expatriate #Malayali #dies #after #undergoing #treatment #month