ഷാർജയിൽ ഭക്ഷ്യശാലകൾക്ക് അർ‌ധരാത്രിക്ക് ശേഷം തുറക്കാൻ പ്രത്യേക പെർമിറ്റ്

ഷാർജയിൽ ഭക്ഷ്യശാലകൾക്ക് അർ‌ധരാത്രിക്ക് ശേഷം തുറക്കാൻ പ്രത്യേക പെർമിറ്റ്
Feb 21, 2025 10:48 AM | By VIPIN P V

ഷാർജ : (gcc.truevisionnews.com) റമസാനിൽ അർധരാത്രിക്കു ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിച്ചുതുടങ്ങി.

നഗരസഭയുടെ വെബ്സൈറ്റിൽ കൺട്രോൾ ആൻഡ് ഇൻസ്പെക്‌ഷൻ ഓപ്ഷനിൽ പ്രവേശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റമസാനിൽ പകൽ ഭക്ഷണം പാകം ചെയ്യുന്ന ഭോജനശാലകളും ഇഫ്താറിന് മുൻപ് ഭക്ഷണം പുറത്തുവച്ച് പ്രദർശിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രത്യേക അനുമതി എടുക്കണമെന്നും നഗരസഭ അറിയിച്ചു.

എന്നാൽ, നിർമാണ കമ്പനികൾക്ക് ആ അനുമതി ലഭിക്കില്ല. യുഎഇയിൽ മാർച്ച് ഒന്നിനു റമസാൻ വ്രതം ആരംഭിക്കുമെന്നാണ് പ്രവചനം.

#Specialpermit #eateries #open #midnight #Sharjah

Next TV

Related Stories
സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

Nov 8, 2025 10:29 AM

സൗദിയിൽ പ്രഭാത നടത്തത്തിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം സ്വദേശി, സൗദിയിൽ, കുഴഞ്ഞ് വീണ്...

Read More >>
മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

Nov 7, 2025 05:02 PM

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥനയൊരുക്കം; നാളെ 125 പള്ളികളിൽ ഒരേ സമയം നമസ്കാരം

മഴക്കുവേണ്ടി മുസ്ലിം പള്ളികളിൽ പ്രത്യേക പ്രാർത്ഥന, പള്ളികളിൽ നമസ്കാരം, കുവൈറ്റ്...

Read More >>
വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

Nov 7, 2025 02:59 PM

വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാട്ടർ ടാങ്കിൽ ആറുവയസ്സുകാരൻ മുങ്ങി...

Read More >>
Top Stories

News Roundup