ദുബായ് : (gcc.truevisionnews.com) സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25 ദിർഹത്തിനാണ് വിപണി അവസാനിച്ചത്.
പലിശ നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നിലപാടാകും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പവും നിർമിത ബുദ്ധിയിൽ അമേരിക്കൻ – ചൈനീസ് കമ്പനികൾ നടത്തുന്ന ശീതയുദ്ധവുമാണ് സ്വർണത്തിനു സ്വീകാര്യത വർധിപ്പിച്ചത്.
24 കാരറ്റ് സ്വർണത്തിന് 338.5 ദിർഹമായി വില ഉയർന്നു. 21 കാരറ്റിന് 303.5 ദിർഹവും 18 കാരറ്റിന് 260 ദിർഹവുമാണ് ഇന്നലത്തെ വില.
#Gold #prices #soar #highest #rate #history