റിയാദ്: (gcc.truevisionnews.com) ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. ഇരിക്കൂർ വളവുപാലം സ്വദേശി ഫാരിജ മൻസിലിൽ കീത്തടത്ത് മുഹമ്മദലി (78) ആണ് മരിച്ചത്.
ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച് ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: ഇബ്രാഹിം കുട്ടി, മാതാവ്: മറിയുമ്മ, ഭാര്യ: വഹീദ, മക്കൾ: മുനവ്വർ (ജുബൈൽ), മുസ്താഖ് (ജിദ്ദ), മുംതാസ്, ഫാരിജ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#Umrahpilgrim #Kannur #dies #Jeddah