Featured

അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

News |
Feb 2, 2025 11:48 AM

(gcc.truevisionnews.com) സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരി​ഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്.

നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരി​ഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരി​ഗണിച്ചില്ല.

34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

#case #AbdulRahim #who #Saudi #jail #postponed #again.

Next TV

Top Stories