Jan 21, 2025 08:00 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) മനുഷ്യക്കടത്ത്, വ്യാജ സ്റ്റാംപ് നിർമാണം എന്നീ കേസുകളിലായി മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. 1,700 മുതൽ 1,900 കുവൈത്ത് ദിനാർ വരെ വാങ്ങി വീസ കച്ചവടം നടത്തിയെന്നാണ് മനുഷ്യക്കടത്ത് കേസിൽ രണ്ട് പേർക്കെതിരെയുള്ള ആരോപണം.

ഇവരുടെ നാട്ടിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. സർക്കാരിന്‍റെ ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനത്തിൽ വ്യാജ സ്റ്റാംപുകൾ നിർമിച്ചു നൽകിയെന്നാണ് മൂന്നാമത്തെയാൾക്കെതിരെയുള്ള കേസ്.

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വലിയ അളവിൽ വ്യാജ സ്റ്റാംപുകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്‍റാണ് ഇക്കാര്യം അറിയിച്ചത്.

#Humantrafficking #counterfeiting #stamps #expatriates #arrested #Kuwait

Next TV

Top Stories