ദമ്മാം: (gcc.truevisionnews.com) പന്തളം മങ്ങാരം തൈക്കൂട്ടത്തിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ സഫിയ ബീവി (84) ദമ്മാമിൽ അന്തരിച്ചു.
രണ്ടുവർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ മകൻ ഷാനവാസിനൊപ്പം താമസിച്ചുവരുകയായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് അൽ ഖോബാർ ഇസ്‌കാൻ പള്ളി മഖ്ബറയിൽ നടക്കുമെന്ന് ഷാനവാസ് പറഞ്ഞു.
മക്കൾ: ഷെരീഫ് (മസ്കറ്റ്), സക്കീർ ഹുസ്സൈൻ (പരേതൻ).
മരുമക്കൾ: അനീസ, റൂണ, സുബിത
#Expatriate #Malayali #passed #away #Dammam