(gcc.truevisionnews.com) പനി ബാധിച്ച് പരുത്തിപ്പള്ളി സ്വദേശി ദുബായില്‍ മരിച്ചു. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി മൂത്തിരിക്കാവ് വീട്ടില്‍ എം.സി. കാളിദാസന്‍ (46) ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി ചെയ്തുവരികയായിരുന്നു.
കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കാളിദാസന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എട്ടു വര്‍ഷമായി ദുബായിലാണ് ജോലി. 11 മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ: ചിത്ര. മക്കള്‍: അനാമിക, അഭിഷേക്. സഹോദരങ്ങള്‍: ശശി, സന്തോഷ്.
#Expatriate #Malayali #died #fever #dubai