റിയാദ്: ഈമാസം ഒമ്പതിന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച തിരുവനന്തപുരം കിളിമാനൂർ, തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് റിയാദ്, നസീമിലെ ഹയ്യുൽ സലാം ഖബർസ്ഥാനിൽ ഖബറടക്കി.
നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ബാബുജി നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
റിയാദ് ദാഖൽ മഅദൂദിൽ 25 വർഷമായി ഇലക്ട്രീഷ്യനായി സ്വന്തം നിലയിൽ ജോലി നോക്കുകയായിരുന്നു നിസാം.
ഖബറടക്കുന്നതിന് ബാബുജി, മൊയ്ദീൻ തെന്നല, സുധീർഖാൻ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി. കാസർകോട്, ദേലംപാടി, പറപ്പ സ്വദേശിനിയായ ആയിഷത്ത് മിസിരിയയാണ് ഭാര്യ. വിദ്യാർഥിയായ മുഹമ്മദ് മിഷാൽ മകനാണ്.
തിരുവനന്തപുരം, തൊളിക്കുഴി സ്വദേശികളായ ഷുഹൈബിന്റെയും കാമിലത്ത് ബീവിയുടെയും മകനാണ്.
#body #expatriate #Malayali #who #died #heartattack #buried #Riyadh