ജുബൈൽ: 11വർഷമായി നാട്ടിൽ പോകാത്ത ഇന്ത്യക്കാരൻ ജുബൈലിൽ മരിച്ചു. ഉത്തർപ്രദേശ് പ്രതാപ്ഗർ സ്വദേശി മുഹമ്മദ് അസം ഖാനാണ് (67) കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്.
ദീർഘകാലമായി ജുബൈലിന് സമീപം നാരിയയിൽ ജോലി ചെയ്തുവരുകയായിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം നാരിയയിൽ സംസ്കരിക്കുമെന്ന് ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി മന്നമ്പത്ത് അറിയിച്ചു.
പിതാവ്: അബ്ദുൽ ഹമീദ് ഖാൻ, മാതാവ്: സൈബുന്നിസ, ഭാര്യ: യാസ്മീൻ ബാനു.
#67 #year #old #expatriate #died #Jubail #after #not #going #country #11 #years