ഷാർജ: (gcc.truevisionnews.com) ഷാർജ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) അന്തരിച്ചു.
ആലുവ ശ്രീമൂലനഗരം സ്വദേശിയാണ്. നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ ഐശു. ഭാര്യ: കായംകുളം ഇടയില വീട്ടിൽ ആമിന. മക്കൾ: അബ്ദുല്ല നസീഹ് (ഷാർജ), നജീഹ് (എം.എസ്.എം ജില്ല ജോ. സെക്രട്ടറി), അഹ്ല മറിയം (ഡിഗ്രി വിദ്യാർഥിനി).
സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ഇബ്രാഹിം കുട്ടി, അബ്ദുൽ ജബ്ബാർ, സുഹറ, അബ്ദുൽ സലാം. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
#Expatriate #Malayali #passed #away #Sharjah