അബുദാബി/ ദുബായ് : (gcc.truevisionnews.com) യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്.
ദുബായിൽ ഇന്നലെ പകൽ 10 മുതൽ 12.40 വരെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ദുബായ് എയർപോർട്ട്, അൽഖവാനീജ്, അൽലിസൈലി, അൽ മിസ്ഹർ, ജബൽഅലി തുടങ്ങി വിവിധ ഭാഗങ്ങളിൽ മഴ പെയ്തു.
യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട കുറഞ്ഞ താപനില 9 ഡിഗ്രിയും കൂടിയ താപനില 27.9 ഡിഗ്രി സെൽഷ്യസുമായിരുന്നു.
#Widespread #rain #likely #UAE #today