Jan 10, 2025 09:04 PM

മസ്കറ്റ്: (gcc.truevisionnews.com) ഒമാനിൽ ജനുവരി 12 ഞായറാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി.

ഇതേ തുടർന്ന് ഒമാൻ്റെ തീരപ്രദേശങ്ങളിലും മുസന്ദം ​ഗവർണറേറ്റിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം, ​വടക്കൻ ഗവർണറേറ്റുകളിലും മഴ മേഘങ്ങൾ രൂപപ്പെടുന്നുണ്ടെന്നും പുറത്ത് വിട്ട കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

ഒമാൻ കടലിൻ്റെ ചില ഭാഗങ്ങളിലും ചെറിയ മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ​ഗവർണറേറ്റിൽ സുവൈഖിലാണ്. 12.2 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ വർഷം ഇവിടെ ലഭിച്ചത്.


#Lowpressure #Oman #weather #warning #continue #till #Sunday

Next TV

Top Stories










News Roundup