കുവൈത്ത് സിറ്റി : (truevisionnews.com) ഒഐസിസി നാഷണല്‍ കമ്മറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ് കുട്ടിയുടെ ഭാര്യ ആനി ജോര്‍ജ് നാട്ടില്‍ അന്തരിച്ചു.
ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. മക്കള്‍: നതാഷ ജോര്‍ജ്, ജിയോ ജോ (രണ്ട് പേരും ഓസ്ട്രേലിയ). സംസ്‌കാരം 13 ന് രാവിലെ ആലപ്പുഴ കുടശ്ശനാട് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ദീര്‍ഘകാലമായി കുവൈത്തിലുണ്ടായിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കുവൈത്ത് ഒഐസിസിയുടെ പ്രവത്തനങ്ങളില്‍ സജീവമായിരുന്നു ആനി ജോര്‍ജ്.
#wife #former #Vice #President #Kuwait #OICC #National #Committee #passed #away #country