അബുദാബി : (gcc.truevisionnews.com) രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി യുഎഇയിൽ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കി കുറച്ചു.
പ്രവാസികൾക്കും നിയമം ബാധകമാണെന്ന് പുതിയ വ്യക്തിഗത സ്റ്റേറ്റസ് നിയമത്തിൽ വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ചും നിയമത്തിൽ പരാമർശമുണ്ട്.
മാതാപിതാക്കളെ അവഗണിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നൽകാതിരിക്കുക എന്നിവയ്ക്ക് 1.16 ലക്ഷം മുതൽ 23.36 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കും.
പ്രായപൂർത്തിയാകാത്തവർക്കൊപ്പം അനുവാദമില്ലാതെ യാത്ര ചെയ്യുക, സ്വത്ത് തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. വിവാഹമോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സായിരിക്കും.
#UAE #lowers #marriage #age #18 #law #also #applies #nonresidents