#death | സൗദിയിലെ അബഹയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

#death | സൗദിയിലെ അബഹയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
Dec 2, 2024 08:42 PM | By VIPIN P V

അ​ബ​ഹ: (gcc.truevisionnews.com) ഖ​മീ​സ് മു​ശൈ​ത്ത് പ​ഴ​യ സ​നാ​ഇ​യ​ക്ക് സ​മീ​പം വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച ചെ​ന്നൈ സ്വ​ദേ​ശി ഭൂ​മി ബാ​ല​ൻ ക​രു​ണാ​ക​ര​ൻ (34), ഖ​മീ​സി​ൽ മ​രി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജി​ജി​സിം​ങ്ങ് (50) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി പീ​ർ ബാ​ഷ ശൈ​ഖി​ന്റെ (49) മൃ​ത​ദേ​ഹം ഖ​മീ​സി​ലും ഖ​ബ​റ​ട​ക്കി. ഭൂ​മി ബാ​ല​ൻ ക​രു​ണാ​ക​ര​ൻ ഖ​മീ​സി​ലെ കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യി​ൽ എ​ട്ടു മാ​സം മു​മ്പാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്.

വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​വ​രം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ​യും നാ​ട്ടു​കാ​ര​ൻ ഫൈ​സ​ൽ അ​ലി​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ച​ത്.

ഭാ​ര്യ: ഫ്ലോ​റ​ൻ​സ്. മ​ക്ക​ൾ: ലൊ​ണാ​ർ​ഡോ, കാ​യി​ല​ൻ.

ഖ​മീ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി​രു​ന്നു ജി​ജി സി​ങ്ങി​നെ. ആ​റു വ​ർ​ഷ​മാ​യി ഖ​മീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം നാ​ട്ടി​ൽ പോ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം ഏ​റ്റെടു​ക്കാ​ൻ ആ​ളി​ല്ലാ​തെ എ​ട്ടു മാ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​​ന്റെ പേ​ര് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം അം​ഗ​മാ​യ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഷൈ​നി. മൂ​ന്ന് പെ​ൺ​മ​ക്ക​ളു​ണ്ട്.

ഖ​മീ​സ് മു​ശൈ​ത്ത് സ​നാ​ഇ​യ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് പീ​ർ ബാ​ഷ ശൈ​ഖ്​ മ​രി​ച്ച​ത്.

15 വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം നാ​ട്ടി​ൽ​നി​ന്ന് വ​ന്നി​ട്ട് ര​ണ്ടു മാ​സമേ ആ​യി​ട്ടു​ള്ളു. ര​ണ്ട് വി​വാ​ഹ​ത്തി​ലാ​യി അ​ഞ്ചു മ​ക്ക​ളു​ണ്ട്.

#accident #Abah #SaudiArabia #deadbodie #were #cremated

Next TV

Related Stories
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

Dec 3, 2024 07:16 PM

#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ്...

Read More >>
#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

Dec 3, 2024 01:37 PM

#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ...

Read More >>
#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

Dec 3, 2024 12:57 PM

#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട കാലമാണ് ശൈത്യകാലം.അതിനായി ജാഗ്രത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ...

Read More >>
#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Dec 3, 2024 12:13 PM

#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന...

Read More >>
Top Stories










News Roundup