Featured

#roadaccident | സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

News |
Nov 8, 2024 10:07 PM

(gcc.truevisionnews.com) സൗദിയിൽ റോഡപകട മരണങ്ങൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇൻ്റർസെക്‌ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

റോഡുകളിലെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനായി 11 ലധികം കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിനൊപ്പം ഉൾറോഡുകളിൽ വരെ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു.

2016ൽ ലക്ഷത്തിൽ 28 എന്നതായിരുന്നു റോഡപകട മരണങ്ങളുടെ നിരക്ക്. എന്നാൽ 2023 ആയപ്പോഴേക്കും അത് ഏകദേശം 13 കേസുകളായി കുറഞ്ഞു.

2024 ൽ ആദ്യ 9 മാസങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് റോഡപകട മരണങ്ങൾ 25.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ട്രാഫിക് സുരക്ഷയെക്കുറിച്ച് സമൂഹത്തിനും വാഹന ഡ്രൈവർമാർക്കും അവബോധം വളർത്തുന്നതിനുള്ള സൗദി വിഷൻ 2030 ൻ്റെ സംരംഭങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര മന്ത്രാലയം ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

#Reportedly #road #accident #deaths #decreased #percent #SaudiArabia

Next TV

Top Stories