കുവൈത്ത് സിറ്റി : (gcc.truevisionnews.com) വീട്ടിലേക്ക് പോകുകയായിരുന്ന വിദേശിയെ തടഞ്ഞ് നിര്‍ത്തി സിഐഡി ആണന്ന് പറഞ്ഞ് ആക്രമിച്ച് പണം അപഹരിച്ചു.
അഹ്മദി പ്രദേശത്താണ് സംഭവം. വിദേശിയുടെ കൈവശമുണ്ടായിരുന്ന 68 ദിനാറും ഇയാൾ തട്ടിയെടുത്തു.
ആക്രമണത്തിന് ഇടയില്‍ പരുക്കേറ്റ വിദേശിയെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍, അഹ്മദി ഗവര്‍ണറേറ്റിലെ അന്വേഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ. വീട്ടിലേക്ക് പോകുകയായിരുന്ന വിദേശിയെ അഹമദി വഴിയില്‍ വച്ച് തടഞ്ഞിട്ട്, പ്രതി സിഐഡിയാണന്ന് അവകാശപ്പെട്ട് സിവില്‍ ഐഡി ചോദിച്ചു.
വിദേശി തന്റെ പഴ്സ് പുറത്തെടുത്ത സിവില്‍ ഐഡി എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച് പഴ്സ് തട്ടിയെടുത്ത് അതിനുള്ളില്‍ നിന്ന് പണം തട്ടിയെടുക്കയായിരുന്നു.
അക്രമണം, പിടിച്ച്പറിയുള്പ്പെടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
#foreigner #attacked #fakeCID #Kuwait #extortedmoney