സലാല : (gcc.truevisionnews.com) കൊല്ലം സ്വദേശി ഒമാനിലെ സലാലയില്‍ അന്തരിച്ചു. വള്ളിക്കാവ് ക്ലാപ്പന വട്ടശ്ശേരിക്കളം വീട്ടില്‍ സ്റ്റാന്‍ലി തോമസ് (ബേബി, 55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
35 വര്‍ഷത്തിലധികമായി സലാലയില്‍ നിര്‍മാണ സ്ഥാപനം നടത്തിവരികയായിരുന്നു സ്റ്റാന്‍ലി തോമസ്. ഭാര്യ: ബീന. മക്കള്‍: സിബി, സ്നേഹ (രണ്ട് പേരും ഇന്ത്യയില്‍ ഉപരിപഠനം നടത്തുന്നു).
സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
#Malayali #felldown #friend #house #died #Oman