#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ
Jan 2, 2025 11:04 PM | By Jain Rosviya

അബുദാബി: (gcc.truevisionnews.com) പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് പുതിയ ലക്ഷ്യത്തിലേക്കു ചുവടുവച്ച് യുഎഇ. ആഘോഷരാവിൽ നിന്ന് ലഭിച്ച നവോന്മേഷത്തോടെയാണ് പുതുവർഷത്തിലെ ആദ്യ പ്രവൃത്തി ദിവസത്തിലേക്ക് ജനം കടക്കുന്നത്.

സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിൽ റോബട്ടുകളുമായോ നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകളുമായോ ഉള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന കരുതലോടെയാണ് ചുവടുവയ്ക്കുന്നത്.

കാലോചിതമായ വൈദഗ്ധ്യം നേടിയില്ലെങ്കിൽ മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയ്ക്കും മികവ് പുലർത്താനുള്ള തയാറെടുപ്പിനും പ്രസക്തിയേറുന്നെന്ന് എച്ച്ആർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വൈദഗ്ധ്യം വർധിപ്പിക്കാനുള്ള പാർട്ട് ടൈം, ഓൺലൈൻ കോഴ്സുകൾക്ക് അപേക്ഷകർ വർധിച്ചത് ജനം കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതിന് തെളിവായി വിദ്യാഭ്യാസ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.

പുതുവർഷാഘോഷത്തിന് വിവിധ സ്ഥലങ്ങളിൽ സംഗമിച്ചവർക്കിടയിലെ പ്രധാന ചർച്ചകൾ ഈ വിധമായിരുന്നു.

ഗൾഫിൽ വീസ നിയമങ്ങളിൽ പ്രത്യേകിച്ച് സന്ദർശക വീസ നിയമങ്ങളിൽ കർശന വ്യവസ്ഥകൾ കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണെന്ന് ട്രാവൽ രംഗത്തുള്ളവരും സൂചിപ്പിച്ചു.

സന്ദർശകനായാലും ടൂറിസ്റ്റായാലും അവർ എത്തുമ്പോൾ ഈ രാജ്യത്തിന് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കാൻ ജിസിസി രാജ്യങ്ങൾ തുടങ്ങിക്കഴിഞ്ഞു.

#UAE #welcomes #new #dawn #hope #Strict #provision #visa #rules #Gulf

Next TV

Related Stories
#drug | സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട രണ്ട്  മയക്കുമരുന്ന് സംഘം പിടിയിൽ

Jan 4, 2025 07:20 AM

#drug | സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട രണ്ട് മയക്കുമരുന്ന് സംഘം പിടിയിൽ

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ജിസാനിലെ ഫറസാന്‍ ദ്വീപും വഴി മയക്കുമരുന്ന് കടത്തിയ സംഘങ്ങളില്‍ ആകെ 13...

Read More >>
#coalsmoke | കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു

Jan 3, 2025 04:53 PM

#coalsmoke | കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു

പാരാമെഡിക്കൽ സംഘമെത്തി മരണം സ്ഥിരീകരിച്ചു....

Read More >>
#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

Jan 3, 2025 01:14 PM

#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

Jan 2, 2025 10:58 PM

#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ...

Read More >>
#extortedmoney | കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു

Jan 2, 2025 08:21 PM

#extortedmoney | കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു

വിദേശി തന്റെ പഴ്‌സ് പുറത്തെടുത്ത സിവില്‍ ഐഡി എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച് പഴ്‌സ് തട്ടിയെടുത്ത് അതിനുള്ളില്‍ നിന്ന് പണം...

Read More >>
Top Stories