#rule |നിയമങ്ങൾ പാലിക്കാതെ ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മിന്നറിയിപ്പ്

#rule |നിയമങ്ങൾ പാലിക്കാതെ ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മിന്നറിയിപ്പ്
Sep 22, 2024 03:03 PM | By ADITHYA. NP

മനാമ :(gcc.truevisionnews.com) പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ രക്ഷിതാക്കൾ വിദ്യാർഥികളെ എങ്ങനെയെങ്കിലും സ്‌കൂളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഡ്രൈവിങ് അവസാനിപ്പിക്കാൻ അധികൃതരുടെ താക്കീത്.

കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ അശ്രദ്ധമായും നിയമങ്ങൾ പാലിക്കാതെയും ഡ്രൈവിങ് തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

അശ്രദ്ധമായി വാഹനമോടിക്കുകയും ഫോൺ ഉപയോഗിക്കുകയും അപകട സ്ഥലങ്ങളിൽ വിവേചനരഹിതമായി പാർക്ക് ചെയ്യുകയും റോഡിന് നടുവിൽ പോലും വാഹനം നിർത്തുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മീഡിയ മോണിറ്ററിങ് ആൻഡ് ഫോളോ-അപ്പ് വിഭാഗം മേധാവി ക്യാപ്റ്റൻ അസ്മ അൽ മുതവ വെളിപ്പെടുത്തി.

മോശമായ ഡ്രൈവിങ് ശീലങ്ങൾ വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, തിരക്കിനിടയിൽ മറ്റെല്ലാവർക്കും അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു.

മിക്ക മാതാപിതാക്കളും അധികാരികളുമായി സഹകരിക്കുകയും ഡ്രോപ്പ് ഓഫ് പ്രക്രിയ കഴിയുന്നത്ര സുഗമമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സ്‌കൂൾ സോണുകളിൽ ചില രക്ഷിതാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടുള്ളതായി ക്യാപ്റ്റൻ പറഞ്ഞു.

ചിലർ നിയുക്ത പാർക്കിങ് സ്ഥലങ്ങൾക്ക് പകരം തെറ്റായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നു, ഇത് ഗതാഗതകുരുക്ക് വർധിപ്പിക്കുകയും യാത്രകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

മൊബൈൽ ഫോണുകൾ പരസ്യമായി ഉപയോഗിക്കുക, അമിതവേഗത, കുട്ടികളെ ബെൽറ്റ് ധരിപ്പിക്കാതെ വാഹനമോടിക്കുക, കൂടാതെ 10 വയസ്സിന് താഴെയുള്ളവരെ മുൻവശത്തെ യാത്രാ സീറ്റുകളിൽ ഇരുത്തുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് രക്ഷിതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു ദുരന്തം സംഭവിക്കുന്നതിന് മുമ്പ് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും എല്ലാവരുടെയും സുരക്ഷ വളരെ ഗൗരവമായി എടുക്കാനും ഞങ്ങൾ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു.

എന്ന് അദ്ദേഹം അഭ്യർഥിച്ചു. മികച്ച മാതൃക കാണിക്കാൻ ക്യാപ്റ്റൻ അൽ മുതവ സ്വാർത്ഥ ഡ്രൈവർമാരോട് അഭ്യർഥിച്ചു. 'കുട്ടികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ, മാതാപിതാക്കളിൽ നിന്ന് പഠിക്കുകയും അവരുടെ പെരുമാറ്റം അനുകരിക്കുകയും ചെയ്യും.

നിങ്ങൾ സുരക്ഷിതമായി വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങൾ അനുസരിക്കുകയും ചെയ്താൽ ഭാവിയിൽ കുട്ടികൾ ഇതുതന്നെ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.'

#flash #warning #severe #action #taken #continue #drive #following #rules

Next TV

Related Stories
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

Dec 3, 2024 07:16 PM

#Indigo | യാത്രക്കാർക്ക് സന്തോഷ വാർത്ത; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് തുടങ്ങാൻ 'ഇൻ‍‍ഡിഗോ'

ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ്...

Read More >>
#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

Dec 3, 2024 01:37 PM

#arrest | മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

മി​ക​ച്ച ​പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ലാ​യി​രു​ന്നു സം​ഘം രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ...

Read More >>
#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

Dec 3, 2024 12:57 PM

#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട കാലമാണ് ശൈത്യകാലം.അതിനായി ജാഗ്രത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ...

Read More >>
#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Dec 3, 2024 12:13 PM

#goldrate | ആശ്വാസ വാര്‍ത്ത, ദുബൈയില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു

ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ വിവരം അനുസരിച്ച് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഒരു ദിര്‍ഹം കൂടി കുറഞ്ഞ് 319.5 ദിര്‍ഹം എന്ന...

Read More >>
Top Stories










News Roundup