അബഹ: (gcc.truevisionnews.com) സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നിന് ബിഷയിൽ വെച്ച് ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്‌റ. മാതാവ്: ആയിഷ. സഹോദരങ്ങൾ: ശറഫുദ്ധീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാബി), ഖൈറുന്നീസ, ഹഫ്സത്ത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മുന്നിയൂർ അറിയിച്ചു.
ബിഷ കെ.എം.സി.സി പ്രസിഡൻറ് ഹംസ തൈക്കണ്ടിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
#Car #accident #Saudi #Asir #Province #Malayali #youth #died


























.jpeg)
![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)






