#Visa | വിസയും പാസ്പോർട്ടുമില്ല; നാടണയാൻ സഹായം തേടി സു​കേ​ശ​ൻ; ഓമനിലെത്തിയിട്ട് 34 വ​ർ​ഷം

#Visa | വിസയും പാസ്പോർട്ടുമില്ല; നാടണയാൻ സഹായം തേടി സു​കേ​ശ​ൻ; ഓമനിലെത്തിയിട്ട് 34 വ​ർ​ഷം
Sep 12, 2024 09:07 PM | By VIPIN P V

മ​സ്ക​ത്ത്:(gcc.truevisionnews.com) വി​സ​യും പാ​സ്​​പോ​ർ​ട്ടു​മി​ല്ലാ​തെ രോ​ഗി​യാ​യി ഒ​മാ​നി​ൽ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എം​ബ​സി​യു​ടെ സ​ഹാ​യം തേ​ടി റൂ​വി കെ.​എം.​സി.​സി. പ​റ​വൂ​രി​ലെ ലേ​ക​ൻ സു​കേ​ശ​ൻ ഒ​മാ​നി​ൽ വി​സ​യി​ല്ലാ​തെ താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി.

ഇ​ട​ക്ക് എ​പ്പോ​ഴോ പാ​സ്​​പോ​ർ​ട്ടും ന​ഷ്ട​മാ​യി. 34 വ​ർ​ഷം മു​മ്പാ​ണ് ഇ​ദ്ദേ​ഹം ഒ​മാ​നി​ൽ എ​ത്തി​യ​ത്. പെ​യി​ന്റി​ങ് ആ​യി​രു​ന്നു ജോ​ലി. കോ​വി​ഡ് കാ​ല​ത്ത് വ​രു​മാ​നം കു​റ​ഞ്ഞ​തി​നാ​ൽ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ങ്ങി.

വി​സ പു​തു​ക്കാ​ൻ പ​ണം തി​ക​ഞ്ഞി​ല്ല. നി​ത്യ​വൃ​ത്തി​യും മു​ട്ടി​യ​തി​നാ​ൽ താ​മ​സ​മു​റി​ക്ക് കൃ​ത്യ​മാ​യി വാ​ട​ക ന​ൽ​കാ​നും ക​ഴി​യാ​തെ പ​ല​യി​ട​ങ്ങ​ളി​ൽ താ​മ​സം മാ​റി.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് കാ​ര്യ​മാ​യ ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ല. അ​തോ​ടൊ​പ്പം രോ​ഗ​വും വേ​ട്ട​യാ​ടി. ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച ന​ന്നേ കു​റ​വ്.

ഓ​ർ​മ​ക്കു​റ​വും ബാ​ല​ൻ​സി​ന്റെ പ്ര​ശ്ന​വും ഉ​ള്ള​തി​നാ​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടു​ണ്ട്.

താ​മ​സി​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ അ​ല​ഞ്ഞു ന​ട​ക്കു​മ്പോ​ഴാ​ണ് മ​ല​പ്പു​റം ചെ​മ്മാ​ട് കൊ​ടി​ഞ്ഞി സ്വ​ദേ​ശി മു​ബ​ഷി​റി​ന്റെ അ​ടു​ക്ക​ൽ ലേ​ക​ൻ താ​മ​സി​ക്കാ​ൻ ഒ​രി​ടം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തു​ന്ന​ത്.

ഇ​ദ്ദേ​ഹ​മാ​ണ് വി​ഷ​യം റൂ​വി കെ.​എം.​സി.​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ ലേ​ക​ന്റെ മാ​താ​പി​താ​ക്ക​ളും മ​ര​ണ​പ്പെ​ട്ടു. സ​ഹോ​ദ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

റൂ​വി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

#visa #passport #Sukeshan #migrate #years #since #Oman

Next TV

Related Stories
#death | ഹൃദയാഘാതം, പ്രവാസി മലയാളി മദീനയിൽ മരിച്ചു

Jan 16, 2025 01:25 PM

#death | ഹൃദയാഘാതം, പ്രവാസി മലയാളി മദീനയിൽ മരിച്ചു

22 വർഷത്തോളമായി മദീനയിൽ...

Read More >>
#Violationlaborlaw | തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: മ​ഹ്ദ​യി​ൽ 68 പേ​ർ പി​ടി​യി​ൽ

Jan 16, 2025 12:07 PM

#Violationlaborlaw | തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: മ​ഹ്ദ​യി​ൽ 68 പേ​ർ പി​ടി​യി​ൽ

സ്വ​ദേ​ശി​വ​ത്ക​രി​ച്ച ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​തും പി​ടി​വീ​ഴാ​ന്‍...

Read More >>
#abdulrahim | അബ്​ദുൽ ഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

Jan 16, 2025 12:06 PM

#abdulrahim | അബ്​ദുൽ ഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി...

Read More >>
#arrest |  കുവൈത്തിൽ സർക്കാർ ജീവനക്കാരിക്ക് വാട്‌സാപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ

Jan 16, 2025 10:13 AM

#arrest | കുവൈത്തിൽ സർക്കാർ ജീവനക്കാരിക്ക് വാട്‌സാപ്പിൽ അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റിൽ

സ്ഥിരമായി അധിക്ഷേപകരവും അധാർമികവുമായ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് അൽ ഫൈഹ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു....

Read More >>
#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

Jan 15, 2025 10:57 PM

#death | പ്രവാസി മലയാളി ദമ്മാമിൽ അന്തരിച്ചു

ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാം അൽ ദോസരി ആശുപത്രിയിൽ...

Read More >>
#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

Jan 15, 2025 09:55 PM

#death | പ്രവാസി മലയാളി പനി ബാധിച്ച് ദുബായില്‍ മരിച്ചു

പനിയെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെയാണ് മരിച്ചത്. ദുബായില്‍ ടൈല്‍ പണി...

Read More >>
Top Stories










News Roundup