#AbdulRahim | അബ്​ദുൽ റഹീമി​ന്റെ മോചനം: സൗദി കോടതി ഉത്തരവ് ഉടൻ; നടപടികൾ അവസാനഘട്ടത്തിലെന്ന്​ സഹായ സമിതി

#AbdulRahim | അബ്​ദുൽ റഹീമി​ന്റെ മോചനം: സൗദി കോടതി ഉത്തരവ് ഉടൻ; നടപടികൾ അവസാനഘട്ടത്തിലെന്ന്​ സഹായ സമിതി
Sep 9, 2024 05:22 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.

ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

കേസി​ന്റെ നടപടികൾ ഇന്ത്യൻ എംബസിയും റഹീമി​െൻറ പവർ ഓഫ്​ അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫിസുകളിലെത്തി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്​ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോഓഡിനേറ്റർ ഹസ്സൻ ഹർഷാദ് എന്നിവർ പറഞ്ഞു.

ദിയാധനം നൽകിയതോടെ കൊല്ലപ്പെട്ട സൗദി ബാല​െൻറ കുടുംബം അനുരഞ്ജന കരാറിൽ ഒപ്പുവെച്ചതോടെയാണ്​ റിയാദിലെ ക്രിമിനൽ കോടതി വധശിക്ഷ റദ്ദ് ചെയ്തത്. അത് വാദി ഭാഗത്തി​െൻറ സ്വകാര്യ അവകാശമായതിനാലാണ് ഉടൻ ഉത്തരവിറക്കിയത്.

അതേസമയം ജയിൽ മോചനത്തിന് കടമ്പകൾ ഏറെയുണ്ടായിരുന്നു. പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിയിരുന്നു. കേസ് അന്വേഷിച്ച് കോടതി റിപ്പോർട്ട് നൽകുന്ന പബ്ലിക് പ്രോസിക്യൂഷൻ ഈ കേസുമായി ബന്ധപ്പെട്ട ഫയൽ ഞായറാഴ്​ച കോടതിയിൽ നൽകിയെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചതെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു.

വൈകാതെ കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തരവി​െൻറ പകർപ്പ് റിയാദ്​ ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. ശേഷം ആഭ്യന്തര മന്ത്രാലയത്തി​െൻറ കീഴിലുള്ള ജവാസത്ത് (പാസ്​പോർട്ട് വിഭാഗം) ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും.

തുടർന്ന് ഇന്ത്യൻ എംബസി യാത്രാരേഖ നൽകുന്നതോടെ റഹീമിന് മോചിതനായി രാജ്യം വിടാനാകും. ഈ നടപടിക്രമങ്ങളെല്ലാം കുറഞ്ഞ ദിവസത്തിനകം പൂർത്തിയാകുമെന്നും റഹീമി​െൻറ മോചനത്തിന് ലോകമാകെയുള്ള മലയാളി സമൂഹം നൽകിയ പിന്തുണ അവിസ്മരണീയമാണെന്നും സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

മലയാളികളുടെ ഐക്യബോധത്തി​െൻറ ആഴം ലോകത്തി​െൻറ നെറുകകെയിൽ അടയാളപ്പെടുത്തിയ സംഭവമാണ് മണിക്കൂറുകൾ കൊണ്ട് സമാഹരിച്ച കോടിക്കണക്കിന് രൂപയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2006 ഡിസംബറിലാണ് സൗദി ബാല​െൻറ കൊലപാതക കേസിൽ അബ്​ദുൽ റഹീം റിയാദിലെ ജയിലിലാകുന്നത്. 18 വർഷത്തോളം നീണ്ട ശ്രമത്തിലൊടുവിലാണ് മോചനത്തിനരികെ എത്തിയിരിക്കുന്നത്​.

#AbdulRahim #release #Saudicourt #order #soon #support #committee #said #process #final #stage

Next TV

Related Stories
#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

Jan 15, 2025 12:54 PM

#AbdulRahim | ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റിവെച്ചു, അബ്​ദുൽ റഹീമിന്റെ മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും...

Read More >>
#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

Jan 15, 2025 12:43 PM

#arrest | ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേർ അറസ്റ്റിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ത്രീ​യെ​യും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്...

Read More >>
#injured |  ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

Jan 15, 2025 10:59 AM

#injured | ഇബ്രിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാൾക്ക് പരിക്ക്

സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ...

Read More >>
#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

Jan 15, 2025 10:51 AM

#Execute | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് വ​ധ​ശി​ക്ഷ

പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി...

Read More >>
#Arrest | മസ്‌കത്തിൽ വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ

Jan 15, 2025 10:36 AM

#Arrest | മസ്‌കത്തിൽ വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ

നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ...

Read More >>
#AbdulRahim | മോചനം കാത്ത്; സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും

Jan 15, 2025 07:00 AM

#AbdulRahim | മോചനം കാത്ത്; സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് പരിഗണിക്കും

ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി...

Read More >>
Top Stories