---
title: "#Kaaba | കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം "
english_title: "#Kaaba #washed #Devoutly #harem"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221856/kaaba-washed-devoutly-harem"
published_at: "2024-07-21T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d35d368798_yu.jpg"
keywords: []
---

# #Kaaba | കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം 

> **Lead Summary:** **മക്ക: [ ** ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്​ബ കഴുകി. ഞായാറാഴ്​ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്​അലി​ന്റെ മേൽനോട്ടത്തിലാണ്​ ചടങ്ങ്​ നടന്നത്​.

## Article Content

**മക്ക: [ ** ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്​ബ കഴുകി. ഞായാറാഴ്​ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്​അലി​ന്റെ മേൽനോട്ടത്തിലാണ്​ ചടങ്ങ്​ നടന്നത്​.

മക്ക മസ്​ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്ജ്​-ഉംറ മ​ന്ത്രിയും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഡയറക്ടറുമായ ഡോ. തൗഫീഖ്​ അൽറബീഅയും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ് എന്നിവർ ചേർന്ന്​ സ്വീകരിച്ചു.

ശേഷം ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനിനീരും സംസവും ചേർത്ത മിശ്രിതം ഉപയോഗിച്ച്​ തുണിക്കഷ്​ണങ്ങൾ കൊണ്ട്​ കഅ്​ബയു​ടെ അകത്തെ ചുവരുകളും മറ്റ്​ ഭാഗങ്ങളും കഴുകി.

ഹജ്ജ്​ ഉംറ മന്ത്രി, ഇരുഹറം മതകാര്യാലയ മേധാവി എന്നിവർക്ക്​ പുറമെ മുസ്​ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്​ദുൽകരീം അൽഈസ, വിവിധ രാജ്യങ്ങളുടെ മുസ്​ലിം നയതന്ത്രജ്ഞർ, കഅ്​ബയുടെ പരിപാലകൻ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

പ്രവാചക ചര്യ പിന്തുടർന്നാണ്​ ഒരോ വർഷവും കഅ്​ബ കഴുകുന്നത്​.

ഏറ്റവും മികച്ച രീതികളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് കഅ്​ബയുടെ കിസ്​വ പരിപാലിക്കുന്നതും കഴുന്നതുന്നതും സുഗന്ധംപൂശി വൃത്തിയാക്കുന്നതും എല്ലാ വർഷവും നടത്തിവരുന്നതാണ്​.

കഅ്​ബയുടെ പവിത്രതയെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും സൗദി ഭരണകൂടം അതീവ ശ്രദ്ധയാണ്​ നൽകിവരുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221856/kaaba-washed-devoutly-harem)