---
title: "#death | വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി റിയാദിൽ മരിച്ചു"
english_title: "#Feeling #unwell #driving #Expatriate #Malayali #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/218880/feeling-unwell-driving-expatriate-malayali-died-riyadh"
published_at: "2024-07-10T16:52:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/668e6f548157e_ttret.jpg"
keywords: []
---

# #death | വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്​: [ **വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

## Article Content

**റിയാദ്​: [ **വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസി​ന്‍റെ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (57) ആണ്​ മരിച്ചത്​. റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ശാരീരികമായ അസ്വസ്ഥതയുണ്ടാവുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനി, മക്കൾ: സാമൂവേൽ, മായ.

മൃതദേഹം നാട്ടിൽ കൊണ്ടു പോകാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീക്ക് പുല്ലൂർ,

റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ, നവാസ് ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/218880/feeling-unwell-driving-expatriate-malayali-died-riyadh)