#KMCC | കൈ പിടിക്കാൻ കൂടെയുണ്ട്; പാതിവഴിയിൽ മുടങ്ങിയ വിദ്യാഭ്യാസം തുടരാൻ ‘ഹെർ ഇമ്പാക്ട്’ പദ്ധതിയുമായി ഖത്തർ കെ.എം.സി.സി വനിതാ വിങ്

#KMCC | കൈ പിടിക്കാൻ കൂടെയുണ്ട്; പാതിവഴിയിൽ മുടങ്ങിയ വിദ്യാഭ്യാസം തുടരാൻ ‘ഹെർ ഇമ്പാക്ട്’ പദ്ധതിയുമായി ഖത്തർ കെ.എം.സി.സി വനിതാ വിങ്
May 30, 2024 03:15 PM | By VIPIN P V

ദോഹ : (gccnews.com) വ്യത്യസ്ത കാരണങ്ങളാൽ വിദ്യാഭ്യാസം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ച് പ്രവാസ ജീവിതത്തിലേക്ക് കുടിയേറിയ സ്ത്രീകളുടെ തുടർ വിദ്യാഭ്യാസത്തിന് ഖത്തർ കെ.എം.സി.സി വനിതാ വിങ് അവസരമൊരുക്കുന്നു.

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം ഉൾപ്പെടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ‘ഹെർ ഇമ്പാക്റ്റ് സീസൺ വൺ’ പരിപാടിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും മെയ് 31 വെള്ളിയാഴ്ച വൈകീട്ട് 6.30ന് റയാൻ പ്രൈവറ്റ് സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയോടനുബന്ധിച്ച് വൈകുന്നേരം 4 മണി മുതൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത നൂറിലധികം വനിതകളുടെ മെഹന്തി മത്സരവും മറ്റു പരിപാടികളും നടക്കും.

പരിപാടിയുടെ ഭാഗമായി നടന്ന ഫോട്ടോഗ്രഫി, കലിഗ്രഫി, പ്രബന്ധ രചന, കളറിംഗ്,പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും, വിധികർത്താക്കളെ ആദരിക്കലും നടക്കുമെന്നും സംഘാടകർ അറിയിച്ചു.

തുടർന്ന് ഖത്തറിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള സംഗീത പരിപാടിയും അരങ്ങേറും.

വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന ഉത്ഘാടന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും.

കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന ജനറൽ സെക്രെട്ടറി സലിം നാലകത്ത്, ട്രഷറർ പി എസ് എം ഹുസ്സൈൻ,

ഉപദേശകസമിതി ചെയർമാൻ എംപി ഷാഫി ഹാജി, വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ,വനിതാ വിങ് പ്രസിഡണ്ട് സമീറ നാസർ,ജനറൽ സെക്രട്ടറി സലീന കൂലത്ത്,ട്രഷറർ സമീറ അൻവർ, കെഎംസിസി യുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ,പ്രവർത്തകർ, സാമൂഹ്യ സാസ്‍കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

ഖത്തറിൽ ജീവിക്കുന്ന പ്രവാസി വനിതകളുടെ തുടർ വിദ്യാഭ്യാസം ഉൾപ്പെടെ, മാനസിക സമ്മർദം ലഘൂകരിക്കാനുള്ള കൗൺസിലിംഗ്, അവർക്കാവശ്യമായ മറ്റു മാർഗനിർദേശങ്ങൾ എന്നിവ നൽകുന്നതിന് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വനിതകളുടെ പ്രത്യേക വിങ് രൂപീകരിച്ചാണ് ‘ഹെർ ഇമ്പാക്റ്റ്’ പ്രവർത്തിക്കുകയെന്ന് വനിതാ വിങ് പ്രസിഡണ്ട് സമീറ നാസർ,

ജനറൽ സെക്രട്ടറി സലീന കൂലത്ത് എന്നിവർ പറഞ്ഞു. ഇതിനായി അനുവദിക്കുന്ന പ്രത്യേക ക്യൂ.ആർ കോഡ് വഴി സ്ത്രീകൾക്ക് സഹായം തേടാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അബ്ദുസ്സമദ്, ഹുസൈന്‍, മൈമൂന, സലീം നാലകത്ത്, സലിന കുലത്ത്, സമീറ അബ്ദുന്നാസര്‍, സമീറ പി കെ എന്നിവര്‍ പങ്കെടുത്തു.

#hold #hands; #Qatar #KMCC #women'swing #HerImpact' #project #continue #education #stopped #halfway

Next TV

Related Stories
ഉപഭോക്താക്കൾ ശ്രദ്ധിക്കുക: എക്സൈസ് ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പുതിയ നിബന്ധനകളുമായി ഒമാൻ

Jan 5, 2026 02:51 PM

ഉപഭോക്താക്കൾ ശ്രദ്ധിക്കുക: എക്സൈസ് ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പുതിയ നിബന്ധനകളുമായി ഒമാൻ

എക്സൈസ് ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാൻ പുതിയ നിബന്ധനകളുമായി...

Read More >>
യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; താപനില കുറയും, ജാഗ്രതാനിർദേശം

Jan 5, 2026 01:49 PM

യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; താപനില കുറയും, ജാഗ്രതാനിർദേശം

യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത, താപനില കുറയും,...

Read More >>
സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരനും സുഹൃത്തുക്കളും കുവൈത്തിൽ അറസ്റ്റിൽ

Jan 4, 2026 12:37 PM

സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരനും സുഹൃത്തുക്കളും കുവൈത്തിൽ അറസ്റ്റിൽ

സ്ത്രീകളുടെ വേഷം ധരിച്ച ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ളവർ കുവൈത്തിൽ അറസ്റ്റിൽ....

Read More >>
മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

Jan 4, 2026 07:07 AM

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ...

Read More >>
അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

Jan 3, 2026 08:10 PM

അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍...

Read More >>
Top Stories










News Roundup